സ്ഥിതിഗതികളില്‍ പുരോഗതി ഉണ്ടായതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നിർത്തിവച്ച എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി സിയാൽ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.3.05 മുതലാണ് ലാന്‍ഡിംഗ് പുനരാരംഭിച്ചു.
ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നവിട്ട സാഹചര്യത്തിലായിരുന്നു കൊച്ചി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍)വിമാനത്താവളത്തിലെ ലാന്‍ഡിംഗ് താത്കാലികമായി നിര്‍ത്തിവച്ചത്. ഉച്ചയ്ക്ക് 1.10 മുതലാണ് ലാന്‍ഡിംഗ് നിര്‍ത്തിവച്ചത്.
ട്രയല്‍ റണ്ണിലൂടെ ഒഴുകുന്ന വെള്ളം വിമാനത്താവളത്തോട് ചേര്‍ന്നുള്ള പെരിയാറിലൂടെയാണ് കടലിലെത്തുന്നത്. അതിനാല്‍ വിമാനത്താവളത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന വസ്തുത കണക്കിലെടുത്താണ് ലാന്‍ഡിംഗ് നിര്ത്തിവച്ചിരിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക