തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് കളക്ടര്‍ ടി വി അനുപമ നിര്‍ദേശം നല്കി. സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് നടപടി.
കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുവാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ഇന്ധനം ആവശ്യമാണ്.
ക്ഷാമം മുന്നില്‍ കണ്ട് ചിലര്‍ കന്നാസുകളിലും മറ്റും ഇന്ധനം ശേഖരിക്കാന്‍ തുടങ്ങിയതോടെയാണ് കളക്ടര്‍ കര്‍ശന നിലപാടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടാതിരിക്കാനാണ് നപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക