പതിനാലു പാസഞ്ചര്‍ ട്രെയിനുകളും അഞ്ചു മെമു സര്‍വീസുകളും വെള്ളിയാഴ്ച സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു.കൊല്ലം- പുനലൂര്‍, കൊല്ലം- ചെങ്കോട്ട, പുനലൂര്‍- ഗുരുവായൂര്‍, ആലപ്പുഴ- കായംകുളം, ഗുരുവായൂര്‍- തൃശൂര്‍, കോട്ടയം വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചറുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയിട്ടുള്ളത്.
എറണാകുളത്തിനും കൊല്ലത്തിനുമിടയില്‍ സര്‍വീസ് നടത്തുന്ന കോട്ടയം, ആലപ്പുഴ വഴിയുള്ള മെമു സര്‍വീസുകളും റദ്ദാക്കി. അതേസമയം പുനലൂര്‍ കന്യാകുമാരി പാസഞ്ചറും മധുര – പുനലൂര്‍, കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളും കൊല്ലം – പുനലൂര്‍ സെക്ടറില്‍ പുനരാരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക