അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായിരുന്ന കരുണാനിധിയ്ക്ക് ശേഷം ഡി എം കെയുടെ നായകനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. വർക്കിങ് പ്രസിഡന്റ് സ്റ്റാലിൻ തന്നെ പ്രസിഡന്റാകുമെന്നാണ് സൂചന. സ്റ്റാലിൻ തെരഞ്ഞെടുപ്പിനായി പത്രിക സമർപ്പിച്ചിട്ടുണ്ട്.
പുതിയ പ്രസിഡന്റിനെ ചൊല്ലി ഏറെ വിവാദങ്ങളാണ് പാർട്ടിയിൽ ഉടലെടുക്കുന്നത്. സ്റ്റാലിന് പണിയെടുക്കാത്ത നേതാവാണെന്ന് മൂത്ത സഹോദരന് എംകെ അഴഗിരി ആരോപിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് അഴഗിരിക്കും നോട്ടമുണ്ടെന്നാണ് പാർട്ടിയിലെ അണിയറ സംസാരം. നാല് വർഷങ്ങൾക്ക് മുമ്പ് അച്ചടക്ക നടപടിയുടെ പേരിൽ പുറത്തായതാണ് അഴഗിരി.
തിരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ പ്രവചനം അസാധ്യമാണ്. എന്നാല്‍ മറ്റു തടസങ്ങളില്ലെങ്കില്‍ സ്റ്റാലിനെ പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക