മുൻപ്രാധാന മന്ത്രി എ ബി വാജ്പേയുടെ നിര്യാണത്തെ തുടർന്ന് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ചിരിച്ച ബി ജെ പി മന്ത്രിമാർ രാജി വയ്ക്കണമെന്ന് വാജ്പേയുടെ അനന്തിരവൾ കരുണ ശുക്ല ആവശ്യപ്പെട്ടു. ഛത്തീസ്ഗഡ് കൃഷിമന്ത്രി ബ്രിജ് മോഹന്‍ അഗര്‍വാളും ആരോഗ്യമന്ത്രി അജയ് ചന്ദ്രകറും ആണ് അനുശോചന യോഗത്തിനിടെ ചിരിച്ചു കൊണ്ട് പരസ്പരം സംസാരിച്ചത്. ഇതിന്റെ രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ആഗസ്റ്റ് 23ന് റായ്പൂരില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തിനിടെയാണ് സംഭവം. ബിജെപി മന്ത്രിമാരുടെ പ്രവൃത്തി തന്നെ വേദനിപ്പിച്ചുവെന്ന് കരുണ പറഞ്ഞു.
സംസ്ഥാനം രൂപീകരിച്ച അടല്‍ജിയോട് നേതാക്കള്‍ക്ക് ബഹുമാനമില്ലെന്നും അവര്‍ പറഞ്ഞു. വാജ് പേയി പ്രധാനമന്ത്രിയായിരിക്കുമ്ബോഴാണ് ഛത്തീസ് ഗഡ് സംസ്ഥാനം രൂപീകരിച്ചത്.
കരുണാനിധിക്ക് ശേഷം ആര്? ഡി എം കെ യുടെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക