മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചെക്ക ചിവന്ത വാനത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 4 മില്യണിലധികം കാഴ്ചക്കാരാണ് ട്രെയിലര്‍ കണ്ടത്.
അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു , ജ്യോതിക, അതിഥി റാവു തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. വിജയ് സേതുപതി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ ഗുണ്ടാ സഹോദരന്മാരായിട്ടാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയ്യും അഭിനയിക്കുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി വേഷമിടുന്നത്.
എ ആര് റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. മണിരത്നവും സുഭസ്കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്നവും ശിവ ആനന്ദവും ചേര്‍ന്നാണ്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക