കൊല്ലം: കൊല്ലത്ത് കെ.എസ്.ആര്.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച് പത്ത് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴരയോടെ തട്ടാമലക്കടുത്തായിരുന്നു അപകടം നടന്നത്.
കൊല്ലത്തു നിന്നും കണിയാപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് എയര്‍പോര്‍ട്ടിലേക്ക് ഇന്ധനം കയറ്റി വരികയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.
പരുക്കേറ്റവരില്‍ അധികവും സ്ത്രീകളാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക