ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മറിയം മുഹമ്മദ് റാഷിദ് അല്‍ മക്തൂം വിവാഹിതയാകുന്നു. അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദാന്‍ അല്‍ നഹ്യാനാണ് വരൻ.
യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളാണ് ഷെയ്ഖ മറിയം. ഈ മാസം 24 നായിരുന്നു വിവാഹ നിശ്ചയം. ഇൻസ്റാഗ്രാമിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും ഇരുവർക്കുമുള്ള ആശംസകൾ നേരാനുള്ള തിരക്കിലാണ് രാജകുടുംബാംഗങ്ങളും ജനങ്ങളും.
വിവാഹം സമയം, സ്ഥലം എന്നിവ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഹിസ് ഹൈനസ് ഷെയ്ഖി ഖാലിദ് ബിന്‍ ഹമദാന്‍ അല്‍ നഹ്യാന് യുകെ സാന്ഡ്ഹഴ്സറ്റിലെ ബ്രി്ട്ടീഷ് റോയല്‍ അക്കാദമി ബിരുദധാരിയാണ്. ഈ സൈനിക അക്കാദമിയിലാണ് ജോര്‍ദ്ദാനിലെ കിരീടാവകാശിയായ രാജകുമാരന് ഹുസൈന് ബിന്‍ അബ്ദുള്ള, വില്യം, ഹാരി രാജകുമാരന്മാര്, എന്നിവര്‍ പഠിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക