മലപ്പുറം: തിരൂരില്‍ റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. ഏഴൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലാണ് സംഭവം.
സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റാഗിങ്ങിന് ഇരയായ വിദ്യാര്‍ത്ഥിയുടെ വസ്ത്രധാരണം, ഹെയര്‍സ്റ്റൈല്‍, ഭക്തി എന്നിവ ചൂണ്ടിക്കാട്ടി കുറച്ചു ദിവസങ്ങളായി സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തുന്നുണ്ടായാതായി പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക