ഇനി വാഹനം ഓടിക്കുന്നവർ ഒന്ന് കരുതിയിരുന്നോളൂ. ഡ്രൈവിംഗ് സീറ്റിലിരുന്ന് 20 മീറ്റര്‍ അകലെയുള്ള നമ്പര്‍ പ്ലേറ്റ് വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടന്‍ ലൈസന്‍സ് റദ്ദാകും. റോഡരികിലെ കണ്ണുപരിശോധന കര്‍ശനമാക്കാന്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം.
കണ്ണിന് തകരാറുണ്ടായിട്ടും ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ അത് വകവെക്കാതെ റോഡിലിറങ്ങുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരിശോധന കര്‍ശനമാക്കിയത്.
ബ്രിട്ടണിലാണ് വാഹനപരിശോധന കര്‍ശനമായിരിക്കുന്നത്. മൂന്ന് കേന്ദ്രങ്ങളിലാണ് കാഴ്ചശക്തി പരിശോധനയ്ക്കായി പൊലീസിനെ വിന്യസിച്ചിട്ടുള്ളത്. തെയിംസ് വാലി, ഹാംഷയര്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളിലാണ് പരിശോധന. റോഡ് സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രേക്ക് എന്ന ചാരിറ്റിയും പദ്ധതിക്ക് പിന്തുണയുമായി കൂടെയുണ്ട്.
പെട്ടെന്ന് സുഖം പ്രാപിക്കട്ടെ; പിണറായിക്ക് ആശംസകളുമായി മോഹൻലാൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക