നടന് ജയറാമിന്റെ കാർ ചിത്രീകരണത്തിനിടെ അപകടത്തിൽപെട്ടതായി പ്രചരണം. കയറ്റം കയറാന്‍ എത്തിയ ഒരു ജീപ്പ് അതിവേഗത്തില്‍ ഒരു കുന്നിലേക്ക് കയറി പോവുകയും അതിലും വേഗത്തില്‍ തിരികെ വന്ന് മറിയുകയും ചെയ്യുന്ന രംഗങ്ങളടങ്ങിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജയറാം തന്നെയാണ് ജീപ്പ് ഓടിച്ചിരുന്നതെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.. ഓഫ് റോഡ് യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചതെന്ന് പറയപ്പെടുന്നു.
എന്നാല്‍ ഇത് എവിടെയാണെന്നോ സംഭവമെന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല. ജയറാമിന്റെ പേരിലാണ് പ്രചരിക്കുന്നതെങ്കിലും അദ്ദേഹമോ അടുത്ത സുഹൃത്തുക്കളെ ഇക്കാര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക