ഹോട്ടല്‍ മുറിയില്‍ വെച്ച് 14ഉം 15ഉം വയസുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ അഷ്ട മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതികളായ സഞ്ജയ്, രാജ് എന്നിവരെ കുട്ടികള്‍ തിരിച്ചറിഞ്ഞതായി പൊലീസ് സൂപ്രണ്ട് സമീര്‍ യാദവ് പറഞ്ഞു.
സെഹോറില്‍ നിന്ന് പുറവര്‍ ഗ്രാമത്തില്‍ ബസ് കാത്ത് നിന്ന ഇവര്‍ക്ക് ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് പ്രതികള്‍ അവരുടെ ബൈക്കുകളില്‍ കയറ്റുകയായിരുന്നു. എന്നാല്‍ ഇവരെ നേരെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബലാത്സംഗത്തിന് വിധേയരാക്കുകയും ചെയ്തു.
പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും ഇവര്‍ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക