ജെറ്റ് എയര്‍വെയ്സ് ഗ്രൗണ്ട് സ്റ്റാഫില്‍ നിന്നുണ്ടായ മോശം അനുഭവം അപമാനകരമെന്ന് ദുല്‍ഖര്‍. സഹയാത്രികന് ജെറ്റ് എയര്വെഴ്സില് നിന്ന് നേരിട്ട ദുരനുഭവം ദുല്‍ഖര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോൾ അതിന്റെ കൂടുതൽ വിശദീകരണവുമായി താരം രംഗത്തെത്തി.
ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് യാത്രക്കാരോട് പെരുമാറുന്നത്. അവരുടെ പെരുമാറ്റവും സംസാരവും പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും ദുല്‍ഖര്‍ തന്റെ ട്വിറ്ററിൽ പറയുന്നു.
എന്റെ കണ്മുന്നിൽ നിന്നാണ് ഞാൻ യാത്രക്കാരോടുള്ള അവരുടെ മോശം പെരുമാറ്റം കണ്ടത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക