കണ്ണൂർ: ചെറുതാഴം അമ്പലം റോഡ് സ്റ്റോപ്പിൽ ലോറിക്ക് തീ പിടിച്ചു. പിലാത്തറ പഴയങ്ങാടി റോഡിൽ മൽസ്യം കയറ്റിപ്പോവുന്ന ലോറിയുടെ ടയറിലാണ് തീ പിടിച്ചത്. ഗുഡ്സ് വാഗൺ ലോറിക്കാണ് ഓടിക്കൊണ്ടിരിക്കുമ്പോൾ തീ പിടിച്ചത്. ഒരു വലിയ ദുരന്തത്തിൽനിന്ന് തലനാഴികയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മംഗലാപുരത്തുനിന്നും കോഴിക്കോടേക്ക് മത്സ്യവുമായി പോയിക്കൊണ്ടിരുന്ന ലോറിയുടെ പിറകിലെ ടയറിനാണ് തീ പിടിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽപെട്ടയുടൻ ഡ്രൈവർ വണ്ടി സൈഡിലേക്ക് ഒതുക്കുകയായിരുന്നു. തീ വരുന്ന കണ്ട നാട്ടുകാരും ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമം നടത്തി. എന്നാൽ തീ അണയ്ക്കാൻ സാധിക്കാത്തതിനാൽ ഫയർഫോസ് എത്തുകയായിരുന്നു.
അതിനാൽ പഴയങ്ങാടി റൂട്ടിൽ യാത്രകൾക്ക് ചെറിയ തടസം നേരിടുന്നുണ്ട്. വാഹനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്യുന്നുണ്ട്.
ജെറ്റ് എയര്‍വെയ്സ് ജീവനക്കാരുടേത് മോശം പെരുമാറ്റം; യാത്രക്കാരെ അപമാനിക്കുന്നു; ദുല്‍ഖര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക