ബിഷപ്പിനെതിരായ പീഡനപരാതിയിൽ അറസ്റ്റ് വൈകാൻ കാരണം മൊഴികളിലെ വൈരുദ്ധ്യമെന്ന് അന്വേഷണ സംഘം. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളില്‍ കണ്ടെത്തിയത് ഇരുപതിലേറെ പൊരുത്തക്കേടുകൾ. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്തിയ ശേഷം ബിഷപ്പിനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് തീരുമാനം.
പൊരുത്തക്കേടുകള്‍ സംബന്ധിച്ച അന്വേഷണം ഒരാഴചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിനുള്ള നിര്‍ദേശം. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനമുണ്ടായത്. മൊഴികളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ തന്നെയാണ് മുഖ്യ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക