കമ്പ്യൂട്ടറിനു മുന്നിൽ ഏറെ നേരം ഇരിക്കുന്നവരുടെ ഒരു പ്രശ്നമാണ് പുറം വേദന. അത് പരിഹരിക്കാൻ എങ്ങനെ ഇരിക്കണം എന്നുള്ളതിന്റെ കുറിച്ചുള്ള ചില കാര്യങ്ങൾ നോക്കാം.
1)കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നയാളുടെ തലയും കഴുത്തും അല്പം ഉയര്‍ത്തിവെക്കണം. മുഖം സ്ക്രീനിനു നേരെയായിരിക്കണം.
2)സ്ക്രീനും കീബോര്‍ഡും നിങ്ങള്‍ക്ക് നേരെയായിരിക്കണം. സ്ക്രീന്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് എളുപ്പം കാണാവുന്ന തരത്തില്‍ കൃത്യമായ ഫോക്കല്‍ ദൂരത്തിലായിരിക്കണം.
3)മൗസ് ഒന്നിടവിട്ട ദിവസങ്ങളിലായി ഇരു കൈകളിലും മാറിമാറി ഉപയോഗിക്കണം.
4)നിങ്ങള്‍ കീബോര്‍ഡ് നോക്കാതെ ടൈപ്പ് ചെയ്യുന്നയാളാണെങ്കില്‍ സ്ക്രീന്‍ ഐ ലൈനിനു തൊട്ടുതാഴെയായിരിക്കണം.ടൈപ്പിങ് സ്കില്‍ കുറവാണെങ്കില്‍ സ്ക്രീന്‍ കുറേക്കൂടി താഴെയായി ഉറപ്പിക്കുന്നതാണ് നല്ലത്.
5) കീബോര്‍ഡ് വളരെ ഉയരത്തില്വെച്ചാല് നിങ്ങളുടെ ഷോള്‍ഡറിനു വേദനവരാനിടയുണ്ട്.
6)ഇരിയ്ക്കുന്ന കസേരയ്ക്ക് ബാക്ക് സപ്പോര്‍ട്ട് ഉണ്ടായിരിക്കണം. കസേര ഡെസ്കുമായി പറ്റാവുന്നത്ര അടുത്തിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക