ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തിൽ എൽ ഡി എഫ് ഹർത്താൽ. പുലർച്ചെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പ്രളയബാധിത പ്രദേശങ്ങളെയും ആവശ്യ സർവീസുകളെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസും തിങ്കളാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് എൽ ഡി എഫും ഹർത്താലിന് ആഹ്വാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക