തടിയും വയറും കുറയ്ക്കാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങാ വെളളം. രാവിലെ ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളത്തില് അല്പം തേന്‍ ചേര്‍ത്തു കുടിയ്ക്കന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണെന്നാണ് പൊതുവേ പറയുക.
എന്നാല്‍ ചെറുചൂടുള്ള ചെറുനാരങ്ങാ വെള്ളത്തിനു പകരം തണുത്ത നാരങ്ങാവെള്ളം കുടിയ്ക്കുന്നത് തടി കുറയാന്‍ ഏറെ നല്ലതാണ്. അതായത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച, അല്ലെങ്കില്‍ റൂം ടെംപറേറ്ററിനേക്കാള് തണുത്ത നാരങ്ങാവെള്ളം തടിയും വയറും കുറയ്ക്കാന്‍ ഏറെ സഹായകമാണ്. തണുത്ത നാരങ്ങാവെളളത്തില്‍ കലോറി തീരെ കുറവാണ്. വെളളത്തിന്റേത് സീറോ കലോറിയാണ്. ചെറുനാരങ്ങയുടേത് 17 കലോറിയും. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസില്‍ 39 കലോറിയുണ്ട്. അതായത് തണുത്ത നാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തില്‍ ചെന്നെത്തുന്ന കൊഴുപ്പിന്റെ തോത് തീരെ കുറവാണെന്നര്‍ത്ഥം.
നമ്മുക്ക് തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ വയര്‍ പെട്ടെന്നു നിറഞ്ഞതു പോലെ തോന്നും. തണുത്ത നാരങ്ങാവെള്ളം കുടിയ്ക്കുമ്പോഴും ഇതാണ് അവസ്ഥ. ഇങ്ങനെ ചെയ്യുമ്പോള്‍ വിശപ്പു കുറയുകയാണ് ചെയ്യുന്നത്. ഇത് ഭക്ഷണവും കുറയ്ക്കാന്‍ സഹായിക്കും. തണുത്ത നാരങ്ങാവെള്ളം മാത്രമല്ല, തണുത്ത വെള്ളം കുടിയ്ക്കുന്നതു തന്നെ ശരീരത്തിന്റെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് നാരങ്ങ കൂടി ചേര്ത്താകുമ്പോള് ആരോഗ്യ ഗുണം വര്‍ദ്ധിയ്ക്കും. ഭക്ഷണം കുറയ്ക്കുന്നത്, വിശപ്പു കുറയുന്നത് സ്വാഭാവികമായും വയറും തടിയും കുറയ്ക്കുന്ന ഒന്നാണ്.
എന്നാൽ നാരങ്ങാവെള്ളം തടി കുറയ്ക്കാന്‍ കുടിയ്ക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. സമയവും ഊഷ്മാവുമെല്ലാം ഏറെ പ്രധാനമാണ്. മനുഷ്യ ശരീരത്തിന് ഒരു തവണ 375 മില്ലീ മാത്രമേ മെറ്റബോളൈസ് അഥവാ അപചയ പ്രക്രിയ നടത്താന്‍ സാധിയ്ക്കൂ. ഇതിലും കൂടുതല്‍ കുടിയ്ക്കുകയാണെങ്കില്‍ ഒരുമിച്ചു കുടിയ്ക്കാതെ ആദ്യം അത്ര മാത്രം കുടിച്ച് 1 മണിക്കൂര്‍ ശേഷമേ അടുത്ത തവണ കുടിയ്ക്കാവൂ. തടി,വയര്‍ കുറയ്ക്കാന്‍ 68 കിലോയേക്കള് കുറവുള്ള ആള്‍ക്ക് പകുതി നാരങ്ങയുടെ നീര് 8-12 ഔണ്‍സ് അഥവാ 236-375 മില്ലി വരെ വെള്ളത്തില്‍ ഒഴിച്ചു കുടിയ്ക്കാം. അതായത് ഫില്‍ട്ടര്‍ ചെയ്ത തണുത്ത വെള്ളത്തില്‍. രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. രാവിലെ പല തവണയായി കുടിച്ചു തീര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക