യുവ റാപ് ഗായകൻ മാക് മില്ലറെ മരിച്ച നിലയിൽ കണ്ടെത്തി. കലിഫോർണിയയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവില്‍ മരുന്ന് ഉള്ളില്‍ ചെന്നാണ് മരണമെന്ന് കരുതുന്നു.
അമേരിക്കൻ സംഗീതപ്രമികളെ ഹരം കൊള്ളിച്ച മാക് മില്ലർ എന്ന പേരിൽ അറിയപ്പെടുന്ന മാർക്കം ജെയിംസ് മാക്കോർമിക് ഹിപ്ഹോപ്പ് ഗാനങ്ങളിലൂടെയാണു പ്രശസ്തനായത്.
2012ൽ പുറത്തിറങ്ങിയ ആദ്യ ആൽബം “ബ്ലൂ സ്ലൈഡ് പാർക്ക്” ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞമാസമാണ് അദ്ദേഹത്തിന്റെ അവസാന ആൽബം ‘സ്വിമ്മിംഗ്’ പുറത്തിറങ്ങിയത്.
സംയുക്ത മേനോന് ഷൂട്ടിംഗിനിടയില്‍ ടൊവീനോയെ തല്ലി; ‘തീവണ്ടി’ നായിക അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക