തടി കൂടുന്നത് സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കും കാരണമാകും. പല രോഗങ്ങളുടേയും അടിസ്ഥാന കാരണം ഈ തടി തന്നെയാണ്. തടി കുറയ്ക്കാൻ ധാരാളം വഴികളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി പലരും കണ്ടുവരുന്നത് ഡയറ്റിംഗാണ്. എന്നാല്‍ ഭക്ഷണനിയന്ത്രണം പലര്‍ക്കും ബുദ്ധിമുട്ടുള്ള ഒന്നാകും. ഇതുകൊണ്ടുതന്നെ ഡയറ്റിംഗല്ലാതെ തടി കുറയ്ക്കാന്‍ മറ്റു വഴികളുണ്ടോയെന്ന് അന്വേഷിക്കുന്നവരും ധാരാളമാണ്. തടി കുറയ്ക്കാന്‍ ഡയറ്റിംഗല്ലാതെയും പല വഴികളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയാം.
ഉറക്കം
ഉറക്കം ആരോഗ്യകരമായ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒന്നാണ്. ഉറക്കം കുറയുന്നതും കൂടുന്നതും നല്ലതല്ലെന്നു പറയാം. ദിവസവും ചുരുങ്ങിയത് ആറേഴു മണിക്കൂറെങ്കിലും ഉറങ്ങുകയും വേണം. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് കൃത്യമായ ഉറക്കം. അതും നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത്. ഉറങ്ങുന്ന സമയത്താണ് ശരീരം കേടുപാടുകള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ദഹനേന്ദ്രിയവും നല്ലപോലെ പ്രവര്‍ത്തിയ്ക്കും. ഇതെല്ലാം തടി കുറയ്ക്കാന്‍ നല്ലതാണ്. ഉറക്കം കുറയുമ്പോള്‍ ശരീരത്തിലെ കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ തോതുകള്‍ക്ക് വ്യത്യാസം വരുന്നു. ഇതും പലപ്പോഴും തടി വര്‍ദ്ധിപ്പിയ്ക്കാന്‍ കാരണമാകും.
ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുക
ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഇത് തടിയും കൊഴുപ്പും കുറയ്ക്കാന്‍ ഏറെ നല്ലതാണെന്നു പഠനങ്ങള്‍ പറയുന്നു. ചവച്ചരച്ചു കഴിയ്ക്കുമ്പോള്‍ ദഹനം സുഖപ്രദമാകും, വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നി അമിതാഹാരം ഒഴിവാക്കാന്‍ സാധിയ്ക്കും. ഇതുകൊണ്ടുതന്നെ ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കേണ്ടത് അത്യാവശ്യം
ഭക്ഷണം പാകത്തിനു മാത്രം വേവിയ്ക്കുക
ഭക്ഷണം പാകത്തിനു മാത്രം വേവിയ്ക്കുക. അമിതമായി വേവിയ്ക്കുന്നത് ഭക്ഷണത്തിലെ പല പോഷകങ്ങളും നശിപ്പിയ്ക്കും. ഇത് ശരീരത്തില്‍ പോഷകങ്ങളുടെ കുറവുണ്ടാക്കുമെന്നു മാത്രമല്ല, അമിതഭക്ഷണത്തിനും വഴിയൊരുക്കും. ഇത് തടി വര്‍ദ്ധിപ്പിയ്ക്കും.
പ്രാതൽ ഒഴിവാക്കൽ
പ്രാതല്‍ തടി കൂടാനുള്ള പ്രധാന കാരണമാണ് പ്രാതല്‍ ഒഴിവാക്കുന്നത്. വളരെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ഊര്‍ജം ലഭ്യമാക്കാനുള്ള വഴി. പ്രാതല്‍ ഒഴിവാക്കിയാല്‍ വിശപ്പു കൂടും. ഇത് അമിതമായ ഭക്ഷണത്തിന് വഴിയൊരുക്കും. പ്രാതലൊഴിവാക്കിയാല് അപയചപ്രക്രിയയും പതുക്കെയാകും. ഇതും തടി വര്‍ദ്ധിപ്പിയ്ക്കും.
ഭക്ഷണത്തിനു മുന്‍പ് പഴവര്‍ഗങ്ങള്‍
ഭക്ഷണത്തിന് മുമ്പ് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് വിശപ്പു കുറയ്ക്കും. വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നുകയും ചെയ്യും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ചെയ്യേണ്ട ഒരു കാര്യമാണിത്.
വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പുമെല്ലാം പുറന്തള്ളാന്‍ ഇത് ഏറെ പ്രധാനമാണ്. ശരീരത്തിലെ പ്രക്രിയകള്‍ വേണ്ട രീതിയില്‍ നടക്കാനും ഇത് ഏറെ പ്രധാനമാണ്.
പ്രോട്ടീന്‍
ധാരാളം പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതു തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. പ്രോട്ടീന്‍ വിശപ്പു കുറയ്ക്കും, പെട്ടെന്നു വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. ഇതെല്ലാം ഏറെ നല്ലതാണ്
ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിക്കുക
ഗ്രീന്‍ ടീയില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ്. ഇത് ഒരാഴ്ചയില്‍ 400 കലോറി വരെ കത്തിച്ചു കളയാന്‍ സഹായിക്കുമെന്നാണ് പറയുന്നത്. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഗ്രീന്‍ ടീ തടി കുറയ്ക്കാന്‍ സഹായിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക