എപ്പോഴും ഹിന്ദുക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒരു മനുഷ്യന്റെ നേതൃഗുണം മുതല്‍ ക്ഷമയും സമാധാനവും അനുസരണാശീലവുമടക്കം എല്ലാ കാര്യങ്ങളും മഹാഭാരതത്തില്‍ നിന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നും ചിക്കാഗോയില്‍ നടന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസ്സിൽ അദ്ദേഹം പറഞ്ഞു.
അതുപോലെ നമ്മുടെ മൂല്യങ്ങള്‍ ഇന്ന് ലോകത്തിന്റെ മൂല്യമാണ്. അത് ഇന്ന് ഹിന്ദു മൂല്യങ്ങള്‍ എന്നറിയപ്പെടുകയും ചെയ്യുന്നു. നമുക്ക് ഒത്തിരി ഗുണങ്ങളും നേട്ടങ്ങളുമുണ്ട്. എന്നാല്‍ ഒരിക്കലും നാം ഒന്നിച്ചു നില്ക്കുന്നില്ല. നാം ഒന്നിച്ച് നിന്ന് സ്വപ്നം കാണാതെ ഒന്നും നേടാന്‍ നമുക്ക് സാധിക്കില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
രണ്ടായിരത്തിന്റെ നോട്ടുകൾക്ക് കേടുപാട് പറ്റിയോ? വിഷമിക്കേണ്ട ഇനി ബാങ്കുകളിൽ മാറ്റി വാങ്ങാം
പ്രതികരിക്കാൻ ഇവിടെ എഴുതുക