ന്യൂഡല്‍ഹി: ബിജെപി വീണ്ടും 2019 ല്‍ അധികാരത്തില്‍ എത്തുമെന്നും തുടര്‍ച്ചയായി 50 വര്‍ഷം കൂടി ഇന്ത്യ ഭരിക്കുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രണ്ടു ദിവസമായി നടക്കുന്ന ബിജെപി ദേശിയ നിര്‍വാഹക സമിതി യോഗത്തിലാണ് അമിത് ഷായുടെ പ്രസ്താവന.
പ്രതിപക്ഷം അര്‍ബന്‍ നക്സലുകള്‍ക്ക് സ ഹായം നല്‍കുകയാണെന്നും പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ സഹായിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
യോഗത്തില്‍ മോദിയും പ്രതിപക്ഷത്തിനു നേരെ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്.പ്രതിപക്ഷ സഖ്യത്തിന് തങ്ങളുടെ നേതാവ് ആരെന്നു പോലും അറിയില്ല. ഒരു നയമോ നയപരിപാടികളോ ഇല്ലെന്നും മോദി പരിഹസിച്ചു.
അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി എല്ലാ മണ്ഡലങ്ങളിലും വിജയിക്കുമെന്നും മോദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക