കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം രണത്തിന്റെ നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഒരു ഫെയ്സ്ബുക്ക് ഗ്രൂപ് തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്. ഒരു ലക്ഷത്തിന് മുകളിൽ അംഗങ്ങളുള്ള AFX സിനിമാഗ്രൂപ്പാണ് രണത്തിന്റെ നെഗറ്റീവ് റിവ്യൂ വന്നതിന് പിന്നാലെ അപ്രത്യക്ഷമായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം പുറത്തിറങ്ങിയത്. അന്ന് വൈകുന്നേരമാണ് ചിത്രത്തെ കുറിച്ചുള്ള റിവ്യൂകൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഗ്രൂപ്പ് അംഗങ്ങൾ സ്വസന്തം അഭിപ്രായങ്ങൾ അനുസരിച്ചെഴുതിയ നിരൂപങ്ങളാണ് പോസ്റ്റ് ചെയ്തത്. എന്നാൽ അവയെല്ലാം ഫെയ്സ്ബുക്ക് തന്നെ റിമൂവ് ചെയ്യുകയും അധികം താമസിയാതെ തന്നെ ഗ്രൂപ്പ് ലഭ്യമാകാതാവുകയും ചെയ്തു.
https://www.facebook.com/photo.php?fbid=2151490758218026&set=a.255950547772066&type=3&theater
സിനിമയെ മനപ്പൂര്‍വ്വം ഡീഗ്രേഡ് ചെയ്യാതെയുള്ള പോസിറ്റീവ്, നെഗറ്റീവ് വശങ്ങള് പറഞ്ഞുകൊണ്ടുള്ള മെംബേഴ്സിന്റെ അഭിപ്രായങ്ങള്‍, പോസ്റ്റുകള്‍ (സിനിമ റിലീസ് ദിവസം മുതല്‍ തന്നെ) മാത്രമേ ഗ്രൂപ്പില്‍ അനുവദനീയമായിട്ടുള്ളു എന്ന് അഡ്മിന് നിസാർ മുഹമ്മദ് പറയുന്നു. എന്നിട്ടും ഗ്രൂപ്പ് അപ്രത്യക്ഷമായതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നുണ്ട്.
ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണി എത്തുന്നു, നായിക സണ്ണി ലിയോൺ; സ്ഫടികത്തിന് രണ്ടാം ഭാഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക