സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന ഇക്കാലത്ത് സൈബര്‍ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കണമെന്ന് മലയാള സിനിമാ യുവ താരം പൃഥ്വിരാജ്. സൈബർ സുരക്ഷയുടെ ഭാഗമായി കൊക്കൂൺ 2018 ന്റെ ഉത്ഘാടനം നിർവ്വഹിച്ച് കൊണ്ട് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം അതീവ രഹസ്യമായി സൂക്ഷിക്കുന്ന വ്യക്ത്വിവരങ്ങള് ഇന്നത്തെ സമൂഹത്തില്‍ ഒട്ടും തന്നെ സുരക്ഷിതമല്ല, സൈബര്‍ സുരക്ഷക്ക് പ്രാധാന്യം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്; പൃഥ്വിരാജ് ഓര്‍മ്മപ്പെടുത്തി.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം, ഡിഐജി ഷെഫിന് അഹമ്മദ്, സിറ്റി പൊലീസ് കമ്മിഷനര്‍ പി.പ്രകാശ്, ടെക്നോപാര്‍ക്ക് സിഇഒ ഋഷികേശന് നായര്‍, ജിടെക് ചെയര്മാന് അലക്സാണ്ടര്‍ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം
പ്രതികരിക്കാൻ ഇവിടെ എഴുതുക