ഒക്ടോബര്‍ 3ന് എല്‍ജിയുടെ V40 തിന്‍ക്യു സ്മാര്‍ട്ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി. 20 എംപി, 16എംപി, 13 എംപിയോടു കൂടിയ മൂന്ന് ക്യാമറകളാണ് ഫോണിലുള്ളത്. ആപ്പിള്‍ ഫോണിലെ ഫേയ്സ് ഐഡി സിസ്റ്റത്തെപ്പോലെ 3ഡി ഫേയ്സ് റെക്കഗിനിഷന്‍ ടെക്നോളജിയാണ് V40 തിന് ക്യുവിലും ഉപയോഗിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്കിലാണ് ഫോണ്‍ അവതരിപ്പിക്കുക. മുന്‍വശത്തെ ക്യാമറയില്‍ 3ഡി മാപ്പിങ്ങ്, അണ്‍ലോക്ക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 845 ക്വാല്‍കോം സ്നാപ്ഡ്രാഗണോടു കൂടിയ ഡിസ്പ്ലേയാണ് ഫോണിനുള്ളത്.
അതുപോലെ ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണും ക്വാഡ് ഡാക് ടെക്നോളജിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.3 ഇഞ്ച് നോച്ച് ഡിസ്പ്ലേയാകും ഫോണിന്. 3,300 എംഎഎച്ചാണ് ബാറ്ററി.
ഇനി ഇ.സി.ജി ആപ്പിൾ വാച്ച് നോക്കും; പുത്തൻ സംവിധാനങ്ങളുമായി ആപ്പിൾ വാച്ച് സീരിസ് 4; കൂടുതലറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക