ഗുണ്ടാസംഘം അച്ഛനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു. കൊല്ലം ഓച്ചിറയിൽ വാഹന വായ്പാ സ്ഥാപനത്തിന്റെ ഉടമ കാവനാട് നിഷാന്തിൽ രാജീവ്, മകൻ ശ്രീനാഥ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച അർദ്ധരാത്രി ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് സംഭവം. തലശ്ശേരിയിൽ നിന്ന് മാരുതി ജിപ്സി വാനിൽ വരികയായിരുന്ന ഇവരെ കായംകുളത്ത് നിന്ന് പിന്തുടർന്നെത്തിയെ ഐ ട്വന്റി കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്.
അതേസമയം വാഹന വിൽപ്പന മേഖലയിലെ കുടിപ്പകയാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക