ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന പ്രതീക്ഷയോടെ ആപ്പിളിെൻറ വാച്ച് സീരിസ് 4 പുറത്തിറങ്ങി. പുതു സംവിധാനങ്ങളുമായെത്തുന്ന ആപ്പിൾ വാച്ച് സീരിസ് 4 സെപ്തംബർ 21 മുതൽ വിപണിയിൽ ലഭ്യമാകും. 279 ഡോളറാണ് ആപ്പിൾ വാച്ച് 4 സീരിസിെൻറ പ്രാരംഭവില. ഹൃദയം സംരക്ഷണത്തിനും വീഴ്ചയുൾപ്പടെയുള്ള ഘട്ടങ്ങളിലും സംരക്ഷണം നൽകാൻ ശേഷിയുള്ളതാണ് പുതിയ വാച്ചെന്നാണ് കമ്പനിയുടെ അവകാശവാദം.
ആപ്പിൾ വാച്ച് 4 ഇ.സി.ജി അറിയാനുള്ള ആപുമായാണ് ഇക്കുറി രംഗത്തെത്തുന്നത്. 30 സെക്കൻഡിനുള്ളിൽ പുതിയ ഡിവൈസിലുടെ ഇ.സി.ജി പരിശോധിക്കാൻ കഴിയുമെന്നാണ് ആപ്പിളിെൻറ അവകാശവാദം. ഇതിനൊപ്പം വീഴ്ചകളെ തിരിച്ചറിഞ്ഞ് അടിയന്തര സന്ദേശം അയക്കാനുള്ള സംവിധാനവും ആപ്പിൾ വാച്ചിനൊപ്പം ഇണക്കി ചേർത്തിട്ടുണ്ട്.
കൂടാതെ വാച്ച് ഉപയോഗിക്കുന്നവർ അപകടത്തിൽപ്പെട്ടാൽ വീഴ്ചയുടെ ആഘാതം തിരിച്ചറിഞ്ഞ് അഞ്ച് നമ്പറുകളിലേക്ക് സന്ദേശം അയക്കുന്ന സംവിധാനമാണ് വാച്ചിനൊപ്പം ആപ്പിൾ നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക