ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയെത്തുന്ന തെലുങ്ക് ചിത്രം യാത്രയിൽ മമ്മൂട്ടിയുടെ മകനായി തെലുങ്ക് വിജയ് ദേവരകൊണ്ട വേഷമിടുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ നാളെ ആരംഭിക്കാനിരിക്കെയാണ് ടോളിവുഡ് മാധ്യമങ്ങളില്‍ ഈ വാര്‍ത്ത നിറയുന്നത്.
വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന് വൈ.എസ്.ജഗന്റെ വേഷം ചെയ്യാന്‍ തമിഴ് താരം കാര്‍ത്തി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.എന്നാൽ കാര്‍ത്തിയ്ക്ക് പകരം വിജയ് ദേവരകൊണ്ടയാകും ഈ വേഷം ചെയ്യുക എന്നതാണ് ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍. ഈ വാർത്ത സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.
ദിലീപിന് വിദേശത്തേക്ക് പോകാൻ കോടതി അനുമതി
പ്രതികരിക്കാൻ ഇവിടെ എഴുതുക