പാലക്കാട് മംഗലം അണക്കെട്ടിന് സമീപത്തെ ചാലി റബ്ബർ എസ്റ്റേറ്റിൽ പന്നിയെ പിടികൂടാനായി നാട്ടുകാർ വച്ച കെണിയിൽ പെട്ട പുലിക്ക് ദാരുണാന്ത്യം. കെണിയിൽ കുരുങ്ങിയ പുലിയെ മയക്കുവെടി വച്ച് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു പുലി ചത്തത്.
കെണിയിലെ കുരുക്കിൽ മുറുകിപ്പോയത് കാരണം ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥാപിച്ച കെണിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് പുലി കുരുങ്ങിയത്. രാവിലെ ടാപ്പിംഗിന് വന്ന തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മൂന്ന് വയസുള്ള പുലിയെ പുറത്തെത്തിച്ചിരുന്നു.
കുടിക്കാൻ മാത്രമല്ല കൊക്കോകോള; കൊക്കോകോളയുടെ കൗതുകമുണർത്തുന്ന 24 ഉപയോഗങ്ങൾ; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക