മലയാളികളുടെ പ്രിയ കളക്ടർ ബ്രോ പ്രശാന്ത് നായർ അപൂർവ്വ രോഗം ബാധിച്ച് ആശുപത്രിയിൽ. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന അപൂര്‍വ രോഗമാണ് കളക്ടർക്ക് ബാധിച്ചിരിക്കുന്നത്.
രോഗത്തിന്റെ കാര്യം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രത്തോടൊപ്പം കളക്ടർ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയിലാണ് അദ്ദേഹമിപ്പോള്‍. ആശങ്കപ്പെടേണ്ടതില്ലെന്നും ചികിത്സ പുരോഗമിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ കലക്ടര്‍ വ്യക്തമാക്കി.
ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നായര്‍ക്ക് സോഷ്യല്‍ മീഡിയ നല്കിയ പേരാണ് കലക്ടര്‍ ബ്രോ.
കൗമാരക്കാരുടെ സിനിമാ സ്വപ്നങ്ങളില്‍ കല്ലെറിയുന്ന ഈ പ്രവണത ശരിയല്ല: ഒമർ ലുലു
പ്രതികരിക്കാൻ ഇവിടെ എഴുതുക