മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് ഇന്ന് 86-ാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.
‘ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ പ്രധാമന്ത്രി മന്മോഹന് സിങിന് ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാവാന്‍ താന്‍ പ്രാര്ത്ഥിക്കുന്നെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു’. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തിന് വേണ്ടി നിസ്വര്‍ത്ഥ സേവനം അനുഷ്ഠിച്ച സിങിനെ പ്രശംസിച്ചു. ‘
മന്‍മോഹന്‍സിങിന്റെ ജന്മദിനം രാജ്യത്തിന്റെ നിര്‍മ്മാണത്തിനായി ഇക്കാലമത്രയും അദ്ദേഹം ചെയ്ത നിസ്വാര്‍ഥ സേവനത്തെയും പ്രതിബദ്ധതയെയും ഓര്‍മ്മപ്പെടുത്താനുള്ള അവസരമാണ്. മനസുനിറഞ്ഞ ജന്മദിനാശംകള് നേരുന്നതിനോടൊപ്പം ആരോഗ്യത്തോടെ സന്തോഷവാനായി അദ്ദേഹം എപ്പോഴും ജീവിക്കട്ടെ എന്നും ആശംസിക്കുന്നു- എന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.
ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരും ആശംസകൾ അറിയിച്ചു .
മുന്‍പ്രധാനമന്ത്രി മന്മോഹന് സിങിന് എല്ലാ ഭാവുകങ്ങളും നേരുന്നെന്നും ആരോഗ്യവാനായി ദീര്‍ഘകാലം ജീവിക്കാന്‍ ഇശ്വരന് അനുഗ്രഹിക്കട്ടെയെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. സത്യസന്ധതയും വിനയവും കാത്തുസൂക്ഷിക്കുന്ന ഡോ. മന്മോഹന് സിങിന് സന്തോഷം നിറഞ്ഞ 86-ാം ജന്മജിനം ആശംസിക്കുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക