വിവാഹ ശേഷം അഭിനയരംഗത്തോടു വിട പറഞ്ഞ് മുന്‍ തെന്നിന്ത്യന്‍ നായിക രംഭ വീണ്ടും അമ്മയായി. ടൊറോണ്ടോ മൗണ്ട്സ് സിനായ് ഹോസ്പിറ്റലില്‍ സപ്തംബര്‍ 23ന് ആയിരുന്നു രംഭ മൂന്നാമത്തെ പ്രസവത്തിൽ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
https://youtu.be/OIfpoKxTXbI?t=31
ലാന്യ(7) യ്ക്കും സാഷ(3)യ്ക്കും പിന്നാലെ ഒരു ആണ്‍കുഞ്ഞിനാണ് രംഭ ജന്മം നല്‍കിയത്. ഭര്‍ത്താവ് ഇന്ദ്രന് പദ്മനാഭനാണ് ഈ വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഇന്ദ്രന് പറയുന്നു.
2010 ലായിരുന്നു ബിസിനസുകാരനായ ഇന്ദ്രന് പദ്മനാഭനുമായുള്ള രംഭയുടെ വിവാഹം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാനഡയിലാണ് താരം താമസിക്കുന്നത്.
മൂന്നാം ഗര്‍ഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക