ഐ എസ് ആർ ഓ ചാരക്കേസിൽ നിയമപോരാട്ടം നടത്തിവരികയായിരുന്ന നമ്പി നാരായണന് സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ നഷ്ട്ടപരിഹാരം കേരളാ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സർക്കാർ നൽകുന്ന നഷ്ടപരിഹാര തുക പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുന്ന കാര്യം പരിശോധിക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നമ്പി നാരായണന് നഷ്ട്ടപരിഹാരത്തുക എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 14 നാണ് ഐ എസ് ആർ ഓ കേസിൽ പ്രതിചേർക്കപ്പെട്ട നമ്പി നാരായണന് സുപ്രീം കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്. നമ്പി നാരായണനെ കേസില്‍ കുടുക്കിയ നടപടിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന് അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, വൈ.ഡി ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതായിരുന്നു വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക