എം എൽ എ പി കെ ശശിക്കെതിരായുള്ള ലൈംഗികരോപണത്തിൽ കഴമ്പുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രണ്ടംഗ കമ്മീഷന്റേതാണ് കണ്ടെത്തൽ. കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ശശിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച രണ്ട് ഡി വൈ എഫ് ഐ നേതാക്കൾക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. ഗൂഢാലോചനയുണ്ടെന്ന ശശിയുടെ പരാതി സംഘടനാ തലത്തില്‍ അന്വേഷിക്കാനും ധാരണയായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഈ റിപ്പോര്‍ട്ട് വയ്ക്കും. നടപടി നാളെ ഇത് ചര്‍ച്ച ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ കൂടി നാളത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക