അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ ചിത്രമായ വരത്തന്റെ വിജയം നൽകിയ ആഹ്ലാദത്തിലാണ് മലയാളികളുടെ പ്രിയനടൻ ഫഹദ് ഫാസിൽ ഇപ്പോൾ. എന്നാൽ താൻ ആഗ്രഹിച്ചിട്ടും ഭാഗമാകാൻ സാധിക്കാതെയിരുന്ന ചില ചിത്രങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഫഹദ് ഇപ്പോൾ. മലയാളത്തില്‍ വ്യത്യസ്തമായ കഥ പറഞ്ഞ ‘സുഡാനി ഫ്രം നൈജീരിയ’, സിനിമാ ലോകം ഒന്നടങ്കം സ്വീകരിച്ച തമിഴ് ചിത്രം ‘അരുവി’ എന്നീ ചിത്രങ്ങൾ കണ്ടപ്പോൾ അവയിൽ ഭാഗമാകാൻ സാധിക്കാതെയിരുന്നതിൽ വിഷമം തോന്നിയിരുന്നു എന്നാണ് ഫഹദ് വെളിപ്പെടുത്തിയത്.
കഥാപാത്രങ്ങളേയാണ് ഇപ്പോള്‍ താരങ്ങള്‍ നോക്കുന്നത്, മറ്റൊന്നും അവരെ ഒരു സിനിമയിലേക്ക് ആകര്‍ഷിക്കുന്നില്ലെന്നും ഫഹദ് ‘ദി ഹിന്ദു’വിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഞാന്‍ പ്രകാശന്, ‘കുമ്പളങ്ങാ നൈറ്റ്സ്’, ‘ട്രാന്‍സ്’ എന്നിവയാണ് ഫഹദിന്റേതായി ഉടൻ പുറത്തിറങ്ങുന്ന മലയാള ചിത്രങ്ങൾ.
ഐ എഫ് എഫ് കെ ഏഴ് ദിവസമാക്കി ചുരുക്കി; ഏഷ്യൻ ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക