കടകംപള്ളി സുരേന്ദ്രൻ
ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വാഗതം ചെയ്തു. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും കടകംപള്ളി സുരേന്ദ്രന് വിശദമാക്കി.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ എല്ലാം സൗകര്യവും ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. ബോര്‍ഡ് അക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തല
ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച വിധി അനുസരിക്കാന്‍ എല്ലാവര്ക്കും ഉത്തരവാദിത്തമെന്ന് ചെന്നിത്തല. ആചാര അനുഷ്ഠാനങ്ങള്ക്കൊപ്പമായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍. വിധി വന്നതോടെ അതെല്ലാം അപ്രസക്തമായെന്നും ചെന്നിത്തല പ്രതികരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി.
കമൽ ഹാസൻ
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് ചെയ്തത്. ആരാധനയ്ക്ക് സ്ത്രീകള്‍ക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതാണ്. ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകതന്നെ വേണമെന്നും കമല്ഹാസന് കൂട്ടിച്ചേര്‍ത്തു.
ദേശീയ വനിതാ കമ്മീഷൻ
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു. ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് ഇപ്പോള്‍ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. വിശ്വാസത്തിന്റെ പേരില്‍ നേരത്തെ സ്ത്രീകളെ വിലക്കിയിരുന്നുവെന്നും രേഖാ ശര്‍മ്മ പറഞ്ഞു.
പി എസ് ശ്രീധരൻ പിള്ള
ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രസ്താവന പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു.
ശബരിമലയെ സംഘര്‍ഷ കേന്ദ്രമാക്കാനുള്ള സിപിഎം ശ്രമം അനുവദിക്കില്ല. പന്തളം രാജകുടുംബവും തന്ത്രിമാരും അടക്കമുള്ളവരോട് അലോചിച്ച് തീരുമാനമെടുക്കും. ദൈവവിശ്വാസം ഇല്ലാത്ത ഭരണകൂടം അവസരത്തെ മുതലെടുക്കുന്നത് അംഗീകരിക്കാനാവില്ല. സംന്വയത്തിന്റെ അന്തരിക്ഷമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിധിയുടെ പകർപ്പ് ലഭിച്ചതിനു ശേഷം വിഷയത്തിൽ കൂടുതൽ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ എസ് എസ്
ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കാമെന്നുള്ള സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് നിലപാടുമായി എന്‍എസ്എസ് രംഗത്തെത്തിയത്.
വെള്ളാപ്പള്ളി നടേശൻ
സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നിരാശാജനകമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
തന്ത്രി കണ്ഠര് രാജീവരര്
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. എന്നാല്‍ പൗരനെന്ന നിലയില്‍ വിധി അംഗീകരിക്കുന്നുവെന്നും പഴയ രീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ജയമാല
ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടക മന്ത്രി ജയമാല. വിധിയില്‍ സന്തോഷമെന്നും പൂര്‍വികരുടെ പുണ്യമെന്നും പറഞ്ഞ ജയമാല ഇത് ദൈവം തന്ന വിധിയാണെന്നും പ്രതികരിച്ചു.
നേരത്തെ ജയമാല ശബരിമല ദര്‍ശനം നടത്തിയത് ഏറെ വിവാദമായിരുന്നു. 41 ദിവസത്തെ കഠിനവ്രതമെടുത്തവര്ക്ക് മാത്രം പ്രവേശിക്കാന്‍ അനുവാദമുള്ളപ്പോള്‍ ജയമാല ശബരിമലയില്‍ കയറിയതാണ് വിവാദമായത്.
ആർത്തവകാലത്തും ദൈവദർശനമാകാം; ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക