ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആം ആദ്മി നേതാവിന്റെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 25 കാരനായ നവീൻ ദാസിന്റെ മൃതദേഹമാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തിയത്.
സാഹിബാബാദില്നിന്നും ലോണിയിലേക്കുള്ള യാത്രാമധ്യേ ഭോപാരയില് വിജനമായ സ്ഥലത്ത് കത്തിനശിച്ച നിലയിലാണ് കാര്‍ കണ്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ന് ആയിരിക്കാം കാര്‍ തീപിടിച്ചു കത്തിയതെന്നു പോലീസ് കരുതുന്നു. ഡ്രൈവര്‍ സീറ്റിലായിരുന്നു ദാസിന്റെ മൃതദേഹം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ദാസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ദാസിനെ വിജനമായി സ്ഥലത്തെത്തിച്ചു കാറിനുള്ളിലിരുത്തി തീകൊളുത്തിയതാകാമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉത്തരാഖണ്ഡിൽ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക