2019 ൽ കോൺഗ്രസ് ജയിച്ചാൽ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന് സഖ്യകക്ഷികൾ സമ്മതിച്ചാൽ ഞാൻ തന്നെയാകും എന്ന് മറുപടി നൽകി രാഹുൽ ഗാന്ധി.
ബിജെപി, കോൺഗ്രസ്സ് എന്നീ രണ്ടു ധ്രുവങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇന്ത്യൻ രാഷ്ട്രീയം, നിരവധി പാർട്ടികളും അതിന്റെ നേതൃത്വവും അനിവാര്യതയാണ്; രാഹുൽ പറഞ്ഞു.
മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നാണ് ബിഎസ്പി നേതാവ് മായാവതിയുടെ തീരുമാനം. എന്നാല്‍ ഇത് കോണ്‍ഗ്രസിന്റെ വിജയത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സംസ്ഥാന തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് സാധ്യതയില്ലെങ്കിലും 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യസാധ്യതയ്ക്ക് കോണ്‍ഗ്രസ് ഇപ്പോഴും പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക