മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചു കൊണ്ട് ദേവസ്വത്തിനെതിരെ പ്രതിഷേധവുമായി വെള്ളാപ്പള്ളി നടേശന് രംഗത്ത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ബിജെപി വിഷയത്തില്‍ ഇടപെടുന്നതെന്നും ഇത് തിരിച്ചറിയുന്നതിന് ഹിന്ദുക്കള്‍ക്ക് വിവേകം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഹിന്ദു സംഘടനകളുമായി നിലവില്‍ സമരം ചെയ്യുന്നവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്നും എന്തിനാണ് തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുഖ്യമന്ത്രിയെ പിന്തുണച്ച വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമാണെന്നും തെരുവിലിറങ്ങി വിദ്വേഷം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക