സി.പി.എം എം.എല്‍.എയും നടനുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക രംഗത്ത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
പലതവണ മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ റൂമിനടുത്തേക്ക് തന്നോട് താമസം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും, ടെസ ആരോപിച്ചു. 19 വര്‍ഷം മുമ്പ് കോടീശ്വരന് എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്നാണ് ടെസ പറയുന്നത്.
അന്ന് അത് ചാനല്‍മേധാവിയായ ഡെറക് ഒബ്റമിനോട് പരാതിപ്പെട്ടിരുന്നു. പിന്നീട് ഒരുമണിക്കൂറോളം ഇത് ചര്‍ച്ച ചെയ്തുവെന്നും ടെസ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക