ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വ്യത്യസ്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിസ് ഓഫ് ലവ് ഫെയിമും ആക്ടിവിസ്റ്റുമായ അരുന്ധതി. പതിനാല് വയസുവരെ ഭക്തയായിരുന്നെന്നും എരുമേലിയില്‍ പോയി 41 ദിവസം വ്രതം നോക്കി അഞ്ച് പ്രാവശ്യം മല ചവിട്ടിയിട്ടുണ്ടെന്നും ഇനി മലകയറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അരുന്ധതി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അരുന്ധതി തന്റെ പ്രതികരണമറിയിച്ചത്.
അരുന്ധതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.
ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. ”അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി” എന്ന് ആര്.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല.
ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല, മിനിമം ജാഗ്രതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക