നീണ്ട 26 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചലച്ചിത്രം യാത്രയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്ആര്‍.
2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്ര ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. 70എംഎം എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്.
രണ്ടു മണിക്കൂറിൽ അഞ്ച് ലക്ഷം കാഴ്ചക്കാരുമായി വിജയ്യുടെ സർക്കാർ ടീസർ കുതിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക