നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലിൽ ബി ജെ പി പ്രതിഷേധം. ബിജെപി നേതാക്കളുടെ നേതൃത്വത്തിലുള്ള പത്ത് പേരടങ്ങിയ സംഘമാണ് ഇവിടെയെത്തിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇവര്‍ മുദ്രാവാക്യം വിളിച്ചു. ബിജെപി നേതാക്കളായി എ എന്‍ രാധാകൃഷ്ണന്, ജെ. ആര് പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയെത്തിയത്.
കനത്ത പോലീസ് സുരക്ഷയെ മറികടന്നാണ് ഇവര്‍ നിലയ്ക്കലില്‍ എത്തിയത്. ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇന്നു രാവിലെ മുതല്‍ വലിയ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് നേതാക്കള്‍ നിലയ്ക്കലില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക