ശബരിമല നടപ്പന്തലിൽ സ്ത്രീക്കെതിരെ പ്രതിഷേധം. 50 വയസ്സിൽ താഴെയാണെന്ന സംശയത്തിലാണ് പ്രതിഷേധം. ഇരുമുടിക്കെട്ടുമായെത്തിയ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനി ലതയെ തടയാന്‍ ഭക്തര്‍ ശ്രമിച്ചു.
അതേസമയം, തനിക്ക് അന്‍പതു വയസിനു മുകളില്‍ പ്രായമുണ്ടെന്ന് ലത പോലീസിനെ അറിയിച്ചു. ഭര്‍ത്താവിനും മകനുമൊപ്പമാണ് ലത സന്നിധാനത്തെത്തിയത്. ഇത് രണ്ടാം തവണയാണ് ശബരിമലയില്‍ ദര്ശനത്തിനെത്തുന്നതെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക