മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. ഇന്ന് രാവിലെ 10.30 നും 11നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം. മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന് കോണ്‍ട്രാക്ടറുമായ പാല സ്വദേശി അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തി താലി ചാര്‍ത്തിയത്.
കമൽ സംവിധാനം ചെയ്ത സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വിജയലക്ഷ്മിയെ സിനിമാപിന്നണി ഗാനരംഗത്ത് പ്രശസ്തയാക്കിയത്. വിവിധ തെന്നിന്ത്യൻ ഭാഷകളിലായി വിജയലക്ഷ്മി ഇതിനോടകം നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞു.
ഹരിശ്രീ അശോകന്റെ മകൻ അർജ്ജുൻ അശോകന്റെ വിവാഹനിശ്ചയം; ചിത്രങ്ങൾ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക