ഓഫറുകൾ കൊണ്ട് എപോപോഴും ഉപയോക്താക്കളെ ഞെട്ടിച്ച് കൊണ്ടിരിക്കുന്ന ജിയോ പുതിയ ദീപാവലി ഓഫറുമായി എത്തിയിരിക്കുകയാണ്. 100 രൂപയ്ക്ക് മുകളിൽ ചെയ്യുന്ന എല്ലാ റീചാർജുകൾക്കും മുഴുവൻ തുകയും ക്യാഷ് ബാക്കായി ലഭിക്കുന്ന ദീപാവലി തകർപ്പൻ ഓഫറാണ് ജിയോ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 30 വരെയാണ് ഓഫര്‍. ക്യാഷ്ബാക്കിലൂടെ ജിയോ കൂപ്പണുകളായിട്ടാണ് ഉപഭോക്താക്കള്‍ക്ക് പണം തിരികെ ലഭിക്കുക. റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് 5000 രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോൾ കൂപ്പണുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇതിന് പുറമേ ഒരു വര്‍ഷത്തേക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ സൗജന്യമായി നല്കുന്ന1699 രൂപയുടെ പുതിയ ഓഫറും റിലയന്‍സ് അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക