തെരുവ് വിളക്കുകളെ പോലെ ആകാശത്ത് നിന്നും വെളിച്ചമേകുന്ന കൃത്രിമ ചന്ദ്രനെ വികസിപ്പിക്കാനൊരുങ്ങി ചൈന. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലുള്ള ചെംഗ്ടു നഗരത്തില്‍ ഇല്ല്യുമിനേഷന്‍ സാറ്റലൈറ്റ് വികസിപ്പിക്കാനരംഭിച്ചിട്ടുണ്ട്. 2020 ഓടെ കൃത്രിമ ചന്ദ്രൻ സജ്ജമാകും എന്നാണ് റിപ്പോർട്ടുകൾ. നഗരത്തിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാനുള്ള വൈദ്യുതി ലഭിക്കുക എന്നതാണ് ലക്ഷ്യം.
ലോകത്തെ തന്നെ ആദ്യത്തെ മനുഷ്യ നിര്‍മിത ചന്ദ്രന് സിച്വാനിലെ ചിയാംഗ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിക്കുക. ചന്ദ്രനോടൊപ്പം തന്നെ ഈ കൃത്രിമ ചന്ദ്രനും പ്രകാശം പരത്തും. ചന്ദ്രനില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ട് മടങ്ങ് പ്രകാശം ഇതിന് ഉണ്ടായിരിക്കുമെന്ന് ചൈന ഡെയ്ലി പത്രം റിപ്പോര്‍ട്ട് ചെയ്തു.
50 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഇത് പ്രകാശം പരത്തും. സൂര്യനില്‍ നിന്നുള്ള വെളിച്ചം പ്രതിഫലിപ്പിച്ചാണ് ഈ ചന്ദ്രനും പ്രകാശം പരത്തുക. ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായകരമാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക