ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിവാദങ്ങൾ ആടിപടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ വിവാദ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സി പി എം പത്തനംതിട്ട ജില്ലാകമ്മിറ്റിയംഗം കെ പ്രകാശ്ബാബു. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റാണ് പ്രകാശ്ബാബു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രകാശ്ബാബുവിന്റെ ഫേസ്ബുക് പോസ്റ്റ്
അയ്യപ്പനെക്കാണാൻ യുവതികൾ പോകേണ്ട എന്ന് ഹാലിളകുന്നോർ കന്യകാത്വം സൂക്ഷിക്കുന്ന ആ പാവം മാളികപ്പുറത്തമ്മയെ മറന്നോ? അവരുടെ പൂജാരി പുരുഷനാണ്. എപ്പോഴെങ്കിലും മാനഭ്രംശം സംഭവിച്ചാലോ? മണ്ഡലകാലത്തെങ്കിലും സ്ത്രീപൂജാരിയെ നിയമിക്കണം. ആർക്കും സ്ത്രീകളെക്കുറിച്ച് ഒരാശങ്കയുമില്ല, കഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക