ജോർദാനിലെ പ്രസിദ്ധമായ ചാവുകടലിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാർത്ഥികളുൾപ്പടെ 18 പേര് മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗവും 14 വയസ്സിനു താഴെയുള്ള കുട്ടികളാണ്. ചാവുകടലിലേക്ക് വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് വന്ന സ്കൂള്‍ ബസ് ഒലിച്ചു പോകുകയായിരുന്നു. 37 കുട്ടികളും ഏഴ് അദ്ധ്യാപകരുമാണ് സ്കൂള്‍ ബസിലുണ്ടായിരുന്നത്.
മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. ജോര്‍ദാന്റെ അപേക്ഷപ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക