ശബരിമല പ്രതിഷേധത്തില്‍ അക്രമം നടത്തിയ സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്തത് വാഹനങ്ങള്‍ തടയുകയും യുവതികളെ ആക്രമിക്കുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെ. എന്നാല്‍ ഇവര്‍ അറസ്റ്റ് ഭയന്ന് ഒളിവിലെന്നാണ് സൂചന.
ഇന്ന് പുലര്‍ച്ച വരെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 2063 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുകാരുടേയും മാധ്യമങ്ങളുടേയും തീര്‍ത്ഥാടകരുടേയും വാഹനങ്ങള്‍ ആക്രമിച്ചവരെല്ലാം ഈ കേസില്‍ പ്രതികളാണ്. കെ.എസ്.ആര്.ടി.സിക്ക് മാത്രം ഒന്നരകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍,വധശ്രമം, പൊലീസിനെ ആക്രമിക്കല്‍, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍, സംഘം ചേര്‍ന്ന് കലാപത്തിന് ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക